മാർപാപ്പയുടെ വസതിയിൽ താമസിച്ചിരുന്ന വെെദികന് കൊവിഡ് സ്ഥിരീകരിച്ചു

Italian Clergyman In Pope Francis 's Residence Tested Positive For Coronavirus: Reports

ഫ്രാൻസിസ് മാർപാപ്പയുടെ വസതിയിൽ താമസിച്ചിരുന്ന വത്തിക്കാൻ ജീവനക്കാരനായ വെെദികന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ വിഷയത്തിൽ വത്തിക്കാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫ്രാൻസിന് മാർപാപ്പ താമസിച്ചിരുന്ന സാൻ്റാ മാർത്ത അതിഥി മന്ദിരത്തിൽ വർഷങ്ങളായി താമസിച്ചിരുന്ന ആളാണ് കൊവിഡ് സ്ഥിരീകരിച്ച വെെദികനെന്ന് ഇറ്റലിയിലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സാൻ്റാ മാർത്തയിൽ ഏതാണ്ട് 130തോളം മുറികളാണുള്ളത്.  

പനിയും ജലദോഷവും ബാധിച്ച് ചികിത്സയിലായിരുന്ന മാർപാപ്പയ്ക്ക് കൊവിഡ് ഇല്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ മാർപാപ്പയുടെ അതേ വസതിയിലുള്ള വെെദികന് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയിലാക്കുന്നുണ്ട്. വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ എണ്‍പത്തിമൂന്നുകാരനായ മാർപാപ്പയുടെ പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു. ടെലിവിഷനിലൂടെയും ഇൻ്റര്‍നെറ്റ് വഴിയുമാണ് വിശ്വാസികളെ അഭിസംബോധന ചെയ്യുന്നത്. 

content highlights: Italian Clergyman In Pope Francis ‘s Residence Tested Positive For Coronavirus: Reports