അടുത്ത മാസം മുതല്‍ സ്‌കൂള്‍ തുറക്കാന്‍ ആലോചന; രണ്ട് ഷിഫ്റ്റ് പരിഗണനയില്‍

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം രാജ്യത്ത് അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത മാസം മുതല്‍ തുറക്കാന്‍ ആലോചന. ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഷിഫ്റ്റ് തിരിച്ച് രാവിലെ 8 മുതല്‍ 11 വരെയും, ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെയുമായി ക്ലാസ് നടത്താനുള്ള കാര്യവും സര്‍ക്കാര്‍ പരിഗണനയിലാണ്.

ആദ്യ ഘട്ടത്തില്‍ 10,11,12 ക്ലാസുകള്‍ തുറക്കാനാണ് തീരുമാനം. പിന്നീട് 6 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളും ആരംഭിക്കും. പ്രീ പ്രൈമറി, പ്രൈമറി ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. വിദ്യര്‍ത്ഥികളുടെയും അധ്യാപകരുടെയും 33% മാത്രം ക്രൂളില്‍ ഒരേസമയം പ്രവര്‍ത്തിക്കുന്ന രീതിയിലാണ് പദ്ധതികള്‍ ആലോചിക്കുന്നത്.

ഡിവിഷനുകള്‍ വിഭജിക്കും. സാമൂഹിക അകലം പാലിച്ച് വിദ്യാര്‍ഥികളെ ഇരുത്തും. കോവിഡ് വ്യാപന സാഹചര്യം കണിക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ അധികാരം നല്‍കും. കൂടാതെ, ഇടവേളകളില്‍ സ്‌കൂള്‍ അണുവിമുക്തമാക്കാനുള്ള നടപടിയും സ്വീകരിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Content Highlight: Schools may reopened from next Month