കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു

കോഴിക്കോട്: കരിപ്പൂരില്‍ ഇന്നലെ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. വിമാനം എങ്ങനെ അപകടത്തില്‍പ്പെട്ടുവെന്ന് ഇതിലെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ തിരിച്ചറിയാനാകും. ഡിജിറ്റല്‍ ഡേറ്റാ ഫ്‌ളൈ റെക്കോഡര്‍, കോക്ക്പിറ്റ് വോയിസ് റെക്കോഡര്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

അപകടത്തിന് തൊട്ടുമുമ്പ് വിമാനം എത്ര ഉയരത്തിലായിരുന്നു, അതിന്റെ സ്ഥാനം, വേഗത, പൈലറ്റും എയര്‍ ട്രാഫിക് കണ്‍ട്രോളും തമ്മിലുള്ള ആശയ വിനിമയം എന്നിവ ഈ ഉപകരണങ്ങളില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ട്. രണ്ടു തവണ വിമാനം ലാന്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയായിരുന്നതിനാല്‍ അതിന് സാധിച്ചില്ലെന്നാണ് ഇതുവരെ ലഭിക്കുന്ന വിവരങ്ങള്‍.

190 യാത്രക്കാരുമായി വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിലെത്തിയത്. അപകടത്തില്‍ രണ്ട് പൈലറ്റുമാരുള്‍പ്പെടെ 18 പേരാണ് മരിച്ചത്.

Content Highlight: Black Box recovered from the crashed Air India Flight in Karippur