കൊവിഡിലും പ്രതികൂല കാലാവസ്ഥയിലും പതറിയില്ല; ബ്ലഡ് ബാങ്കുകള്‍ നിറഞ്ഞത് നിമിഷ നേരം കൊണ്ട്

കരിപ്പൂര്‍: കൊവിഡ് ഭീതിക്കൊപ്പം മഴക്കെടുതികള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ കേരളത്തിലെ ജനങ്ങള്‍ അങ്ങേയറ്റം ആശങ്കയിലായിരുന്നു. കൊവിഡ് കാലത്ത് വീട്ടിലിരിക്കാന്‍ പഠിച്ചെങ്കിലും എന്തെങ്കിലും പ്രശ്‌നം വന്നാല്‍ പ്രതിസന്ധികള്‍ വകവെക്കാതെ ചാടിയിറങ്ങുന്നവരാണ് കേരളക്കാരെന്ന് ഇന്നലത്തെ ഒരു ദിവസത്തെ അനുഭവത്തില്‍ നിന്ന് തെളിഞ്ഞു. ഇടുക്കിയിലുണ്ടായ പെട്ടിമുടി ദുരന്തത്തിലാണെങ്കിലും, കരിപ്പൂരില്‍ വിമാനപകടം നടന്നപ്പോഴും ആദ്യം ഓടിയെത്തിയതും അതികൃതരുടെ വാക്കിനോ ആമ്പുലന്‍സിനോ പോലും കാത്ത് നില്‍ക്കാതെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതും ഇതേ നാട്ടുകാരാണ്.

കൊവിഡ് വ്യാപനത്തെതുടര്‍ന്ന് ദിവസങ്ങളായി കണ്ടെയ്ന്‍മെന്റ് സോണിലായിരുന്നു കരിപ്പൂര്‍ വിനാമത്താവളമടങ്ങുന്ന കൊണ്ടോട്ടി പ്രദേശം. വീടുകളില്‍ നിന്ന് അധികമാരും പുറത്തിറങ്ങാത്ത അവസ്ഥയിലാണ് വിമാനത്താവള പരിസത്തു നിന്ന് വലിയ ശബ്ദം കേട്ടതോടെ പ്രദേശത്തെ ആളുകള്‍ വിമാനത്താവളത്തിന്റെ മതില്‍ ചാടി കടന്ന് അപകട സ്ഥലത്ത് എത്തുന്നത്. വീണു കിടക്കുന്ന വിമാനത്തിന് തീ പിടിക്കാനുള്ള സാധ്യതയെ മനപൂര്‍വ്വം അവഗണിച്ച് രക്ഷാ പ്രവര്‍ത്തനം തുടര്‍ന്നു. വെറും ഒന്നര മണിക്കൂറിനുള്ളിലാണ് ആളുകള്‍ ചേര്‍ന്ന് വിമാനത്തിനുള്ളിലുണ്ടായിരുന്ന 190 പേരെ പുറത്തെത്തിച്ചത്. പൈലറ്റുമാരടക്കം പലര്‍ക്കും ഇതിനോടകം തന്നെ ജീവന്‍ നഷ്ടമായിരുന്നു.

flights skids of runway in karipur airport live updates ...

കൊവിഡ് ആകുലതകളും മഴയുമെല്ലാം അവഗണിച്ച് തന്നെ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. ആമ്പുലന്‍സിനു കാത്ത് നില്‍ക്കാതെ തൊട്ടടുത്തുള്ളവര്‍ വാഹനങ്ങളുമായി റെഡിയായിരുന്നു. ആശുപത്രയിലെത്തിച്ച ശേഷവും കൈയൊഴിഞ്ഞില്ല. ഗുരുതരമായി പരിക്കേറ്റ പലര്‍ക്കും രക്തം വേണ്ടി വന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ്, മിംസ്, ബേബി മെമ്മേറിയല്‍, മെയ്ത്ര തുടങ്ങിയ ആശുപത്രികളിലേക്ക് രക്തം ആവശ്യമുണ്ടെന്ന സന്ദേശങ്ങള്‍ ബ്ലഡ് ഡൊണേഴ്സ് ഗ്രൂപ്പുകളിലും സാമൂഹികമാധ്യമങ്ങളിലും പരന്നു. നിമിഷംനേരം കൊണ്ട് ഈ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകള്‍ നിറഞ്ഞു.

Kozhikode Air India Express plane crash live updates

മഴയും കൊവിഡും വകവെക്കാതെ രാത്രിയിലും ബ്ലഡ് ബാങ്കിന് മുന്നില്‍ നിരന്ന ആളുകള്‍ കേരളത്തിന് തന്നെ അഭിമാനമായി. മലപ്പുറത്ത് നിന്നു പോലും ആളുകളെത്തി, ബ്ലഡ് ബാങ്ക് നിറഞ്ഞതറിഞ്ഞ് മടങ്ങി. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ രക്തദാനം നടത്തരുതെന്ന അറിയിപ്പ് പാലിച്ച് തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനംമാണ് കരിപ്പൂര്‍ കണ്ടെതെന്ന ആഹ്ലാദത്തിലാണ് കേരളം.

Content Highlight: Kerala become a model in rescue operation in Karippur