ആന്ധ്രാപ്രദേശിൽ കൊവിഡ് കെയർ സെൻ്ററിൽ തീപിടിത്തം; ഏഴ് മരണം

fire at corona virus faccility in vijayawada

ആന്ധ്രാപ്രദേശിൽ കൊവിഡ് കെയർ സെൻ്ററിൽ വൻ തീപിടുത്തം. ഏഴ് പേർ മരണപെട്ടു. 30 പേരെ ഇതിനകം രക്ഷപെടുത്തി. കൂടുതൽ ആളുകൾ കെട്ടിടത്തിലുണ്ടെന്നാണ് കരുതുന്നത്. രക്ഷപെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി.

വിജയവാഡയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ഫയർ ഫോഴ്സിൻ്റേയും പോലീസിൻ്റെയും നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. സംഭവം ഞെട്ടിക്കുന്നതാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പ്രതികരിച്ചു. തീപിടിത്തത്തിന്റെ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല.

Content Highlights; fire at corona virus faccility in vijayawada