സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

kerala covid death

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണം. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി കാദർകുട്ടി (71) ആണ് മരിച്ചത്. കോവിഡ് ബാധിതനായി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആണ് മരണം. ഡയബറ്റിസ് അടക്കമുള്ള അസുഖങ്ങൾക്ക് ചികിൽസയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളുമുൾപ്പെടെ 9 പേർ കോവിഡ് ബാധിച്ചു ചികിത്സയിലാണ്. കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണനും കൊവിഡ് ബാധിച്ച് മരിച്ചു. കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരിക്കെയാണ് മരണം. ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് മരിച്ചത്.

Content Highlights; kerala covid death