ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോവിഡ് ഫലം നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി ട്വീറ്റ് ചെയ്തതിന് പിന്നാലെ തിരുത്തുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. അമിത് ഷായുടെ കോവിഡ് പരിശോധന പൂർത്തിയായിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനു പിന്നാലെ മനോജ് തിവാരി ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കോവിഡ് പരിശോധന നടത്തുമെന്നും നിലവിൽ കോവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആശുപത്രിയിൽ വെച്ച് അദ്ദേഹം ഫയലുകളൊക്കെ പരിശോധിക്കുന്നുണ്ട്. കൊവിഡ് നെഗറ്റീവ് ആയാൽ അടുത്ത ആഴ്ചയോടെ അദ്ദേഹം ആശുപത്രി വിട്ടേക്കും എന്നാണ് സൂചന
Content Highlights; MHA issues clarification on Amit Shah’s ‘negative’ COVID-19 test result, says ‘test not been conducted so far’