മലപ്പുറം പെരിന്തൽമണ്ണ ബിവറേജ് ഔട്ട്ലേറ്റിലുള്ള ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പെരിന്തൽമണ്ണ ബവ്കോ ചില്ലറ മദ്യ വിൽപ്പനശാലയിലെ 11 ജീവനക്കാർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 23 മുതൽ ഈ മദ്യശാലയുമായി ബന്ധപെട്ടിട്ടുള്ളവർ നിരീക്ഷണത്തിൽ കഴിയണമെന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ ശ്രീകാര്യത്ത് നീൽഗിരി സൂപ്പർ മാർക്കറ്റിലെ മൂന്ന് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ സൂപ്പർ മാർക്കറ്റിൽ സൂപ്പർ മാർക്കറ്റിൽ സന്ദർശനം നടത്തിയവരോട് നിരീക്ഷണത്തിൽ പോകാൻ ശ്രീകാര്യം പോലീസ് നിർദേശം നൽകി.
Content Highlights; covid 19 confirmed bevco employees perinthalmanna