മഴക്കെടുതി മൂലമുണ്ടാകുന്ന നാശനഷ്ടം മറികടക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് സംസ്ഥാന സർക്കാർ

rain disaster kerala seeks special financial package from prime minister

സംസ്ഥാനത്ത് മഴക്കെടുതി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ മറികടക്കുന്നതിനായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാന മന്ത്രിയോട് സംസ്ഥാന സർക്കാർ ആവശ്യപെട്ടു. പ്രളയ സാഹചര്യം അവലോകനം ചെയ്യുന്നതിനായി രൂക്ഷമായി മഴക്കെടുതി നേരിട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യം ഉന്നയിച്ചത്.

കാലവർഷത്തിൽ ഇതുവരെ സംഭവിച്ചിട്ടുള്ള നാശനഷ്ടങ്ങളെ കുറിച്ചും,രക്ഷാ പ്രവർത്തനം പുനരധിവാസം തുടങ്ങിയ കാര്യങ്ങളെ കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. വിശദമായ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സഹായം അനുവദിക്കാമെന്ന് പ്രധാന മന്ത്രി വ്യക്തമാക്കി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, ആരോഗ്യ മന്ത്രി കെ കെ ശൈലജ, ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ബീഹാർ, കർണ്ണാടക,അസം തുടങ്ങിയ സംസ്ഥാനങ്ങളും യോഗത്തിൽ പങ്കെടുത്തു.

Content Highlights; rain disaster kerala seeks special financial package from prime minister