രാം ഗോപാൽ വർമയുടെ ലെസ്ബിയൻ ക്രെെം ആക്ഷൻ ത്രില്ലർ ചിത്രം ‘ഡെയ്ഞ്ചറസ് ‘ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Ram Gopal Varma new Movie 'Dangerous' first look poster

രാം ഗോപാൽ വർമ സംവിധാനം ചെയ്യുന്ന ലെസ്ബിയൻ പ്രണയകഥ പറയുന്ന ആക്ഷൻ ക്രെെം ത്രില്ലർ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഡെയ്ഞ്ചറസ് എന്നാണ് ചിത്രത്തിൻ്റെ പേര്. അപ്സര റാണിയും നെെന ഗാംഗുലിയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ‘അവരുടെ ബന്ധം പൊലീസുകാരും ഗ്യാങ്സ്റ്ററുകളുമടക്കം നിരവധി പേരെ കൊന്നു’ എന്ന ടാഗ് ലെെനോടെയാണ് പുതിയ ചിത്രമെത്തുന്നത്. 

Ram Gopal Varma announces India's first lesbian crime action film ...

രാംഗോപാൽ വർമ തൻ്റെ വെബ്സെെറ്റായ ആർജിവി വേൾഡ് ശ്രേയാസ് ആപ്പ് വഴിയാണ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്. ഒരാൾക്ക് സിനിമ കാണാൻ നൂറുരൂപയാണ് ഈടാക്കിയിരുന്നത്. എന്നാൽ ആദ്യ ചിത്രമായ ക്ലൈമാക്സിൻ്റെ വിജയത്തോടെ ഇരുനൂറ് രൂപയാക്കി ഉയർത്തി. ലോക്ഡൗണിനിടെ രാംഗോപാൽ വർമ ഒരുക്കുന്ന ആറാമത്തെ ചിത്രമാണിത്.

content highlights: Ram Gopal Varma new Movie ‘Dangerous’ first look poster