രാം ഗോപാൽ വർമ്മക്ക് ആജീവനാന്ത വിലക്കേർപെടുത്തി സിനിമ സംഘടന

Ram Gopal Varma banned by artist's union for non-payment of ₹1.25 cr dues

സംവിധായകൻ രാം ഗോപാൽ വർമ്മക്ക് ആജീവനാന്ത വർമ്മക്ക് വിലക്കേർപെടുത്തി സിനിമാ സംഘടനയായ ഫോഡറേഷൻ ഓഫ് വെസ്റ്റ് ഇന്ത്യൻ സിനി എംപ്ലോയീസ്. അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും പ്രതിഫലം നൽകാതിരുന്നതിനെ തുടർന്നാണ് നടപടി. നിരവധി കത്തുകൾ സംവിധായകന് അയച്ചെന്നും എന്നാൽ കത്തുകൾ കൈപ്പറ്റാൻ അദ്ധേഹം തയ്യാറായില്ലെന്നും അവർ വ്യക്തമാക്കി. രാം ഗോപാൽ വർമയുടെ പുതിയ സിനിമയുടെ വിവരങ്ങളും പുറത്ത് വരികയാണ്. രാം ഗോപാൽ വർമ്മ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതം ആസ്പദമാക്കിയാണ് രാം ഗോപാൽ വർമയുടെ സിനിമ. അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും പ്രതിഫലം നൽകാതിരുന്നതിനെ തുടർന്ന് വിലക്ക് ഏർപെടുത്തിയപ്പോൾ തന്നെയാണ് രാം ഗോപാൽ വർമ പുതിയ സിനിമ പ്രഖ്യാപിച്ചത്. എന്നാൽ ഇനി രാം ഗോപാൽ വർമ്മയുമായി പ്രവർത്തിക്കില്ലെന്നാണ് സംഘടന വ്യക്തമാക്കുന്നത്. മോഷൻ പിക്ച്ചേഴ്സ് പ്രോഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഫെഡറേഷൻ ഓഫ് വെസ്റ്റ് ഇന്ത്യൻ സിനി എംപ്ലോയീസ് പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്.

Content Highlights; Ram Gopal Varma banned by artist’s union for non-payment of ₹1.25 cr dues