ബോളിവുഡ് താരം ഷാരൂഖ് ഖാൻ്റെ ഓഫീസ് കെട്ടിടം കൊവിഡ് ഐസിയു ആക്കി

Shah Rukh Khan’s office turned into a 15-bed ICU for critical Covid patients

ബോളിവുഡ് താരം ഷാരൂഖ് ഖാൻ്റെ ഓഫീസ് കെട്ടിടം കൊവിഡ് ഐസിയു ആക്കി മാറ്റി. ഓഗസ്റ്റ് 8 മുതൽ 15 ഐസിയു ബെഡുകളാണ് ഈ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്. ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഹിന്ദുജ ആശുപത്രിയുടേയും ഷാരൂഖിൻ്റെ മീർ ഫൌണ്ടേഷൻ്റെയും ശ്രമഫലമായാണ് ഓഫീസ് കെട്ടിടം ഐസിയു ആക്കി മാറ്റിയത്. കൊവിഡ് ബാധിച്ച് അത്യാസന്ന നിലയിലുള്ള രോഗികൾക്ക് വെൻ്റിലേറ്റർ അടക്കമുള്ള സൌകര്യമാണ്‌ ഇവിടെ ഒരുക്കിയിട്ടുള്ളത്.

ഇതിനു മുൻപും കൊവിഡിന് സഹായ ഹസ്തവുമായി ഷാരൂഖ് രംഗത്തെത്തിയിരുന്നു. മുംബൈയിലെ തങ്ങളുടെ നാല് നില കെട്ടിടം ക്വാറൻ്റൈൻ സൌകര്യത്തിനായി വിട്ടു നൽകാമെന്ന് താരവും ഭാര്യ ഗൌരിയും അറിയിച്ചിരുന്നു. ഏപ്രിൽ മാസത്തിൽ താരത്തിൻ്റെ സഹായ സന്നദ്ധതയ്ക്കു മുന്നിൽ ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ നന്ദി അറിയിച്ചിരുന്നു. ഈ കെട്ടിടമാണ് ഇപ്പോൾ കൊവിഡ് ഐസിയു ആക്കിയിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപെടുന്ന ആരോഗ്യ പ്രവർത്തകർക്ക് 25000 പിപിഇ കിറ്റുകളും ഷാരുഖ് നൽകിരുന്നു.

Content Highlights; Shah Rukh Khan’s office turned into a 15-bed ICU for critical Covid patients