ദിൽവാലെ ദുൽഹാനിയേ ലേ ജായേങ്കയുടെ 25ാം വർഷത്തിൽ ഷാരൂഖിൻ്റേയും കാജോളിൻ്റേയും വെങ്കല പ്രതിമ സ്ഥാപിക്കാൻ ഒരുങ്ങി ലണ്ടൻ

Shah Rukh Khan and Kajol’s statue to be unveiled in London’s ‘Scenes in the square’ to mark 25 years of ‘Dilwale Dulhania Le Jayenge’

ഷാരൂഖ് ഖാൻ കാജോൾ ജോഡികളുടെ സൂപ്പർഹിറ്റ് സിനിമയായിരുന്ന ദിൽവാലേ ദുൽഹനിയേ ലേ ജായേങ്കേ പുറത്തിറങ്ങിയതിൻ്റെ 25ാം വർഷത്തിൽ ഷറൂഖിൻ്റേയും കാജോളിൻ്റേയും വെങ്കല പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹാർട്ട് ഓഫ് ലണ്ടൻ ബിസിനസ് അലയൻസ്. ലണ്ടനിലെ ലെയ്സെസ്റ്റെർ സ്ക്വയറിലായിരിക്കും പ്രതിമ സ്ഥാപിക്കുക.

ലണ്ടൻ നഗരത്തിൽ ചിത്രീകരിച്ച സിനിമയിലെ ഒരു രംഗമായിരിക്കും ലെയ്സെസ്റ്റെർ സ്ക്വയറിൽ സ്ഥാപിക്കുക. 1995 ഒക്ടോബർ 20നായിരുന്നു യഷ് ചോപ്ര ചിത്രം ദിൽവാലെ ദുൽഹനിയേ ലേ ജായേങ്കേ റിലീസ് ചെയ്തത്. സീൻസ് ഇൻ ദ സ്ക്വയർ എന്ന മൂവി ട്രയലിൻ്റെ ഭാഗമായാവും ഷാരൂഖിൻ്റേയും കാജോളിൻ്റേയും പ്രതിമയും സ്ഥാപിക്കുക. പ്രശസ്തമായ ലോക സിനിമകളുടെ രംഗങ്ങളും കഥാപാത്രങ്ങളും സീൻസ് ഇൻ ദ സ്ക്വയർ മൂവി ട്രയലിൻ്റെ ഭാഗമായി ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 

content highlights: Shah Rukh Khan and Kajol’s statue to be unveiled in London’s ‘Scenes in the square’ to mark 25 years of ‘Dilwale Dulhania Le Jayenge’