ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പാക്കിസ്ഥാന്‍കാരുടെ പ്രതിഷേധം

Pakistan supporters protest against Indian high commission office in London

ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ പാക്കിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധം നടത്തി. കെട്ടിടത്തിന്റെ ജനല്‍ ചില്ലകള്‍ പ്രതിഷേധക്കാര്‍ എറിഞ്ഞ് തകര്‍ത്തു. പ്രതിഷേധക്കാര്‍ കനത്ത നാശനഷ്ട മുണ്ടാക്കിയതായി ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ പറഞ്ഞു. ഹൈക്കമ്മീഷന്റെ ഓഫീസിന് നേരെ മുട്ടയും ചെരിപ്പുകളും എറിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് 15 ന് സമാനമായ പ്രതിഷേധം നടന്നതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷന് എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം നടക്കുന്നത്.

പാക്കിസ്ഥാന്‍ അനുയായികളുടെ പ്രതിഷേധത്തെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അപലപിച്ചു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാദിഖ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.