സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് മാനന്തവാടി, ആലുവ സ്വദേശികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന രണ്ട് പേരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. മാനന്തവാടി, ആലുവ സ്വദേശികളാണ് മരിച്ചത്.

കാരക്കാമല സ്വദേശി എറുമ്പയില്‍ മൊയ്തുവാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഒരാള്‍. വൃക്ക, കരള്‍ രോഗിയായിരുന്ന ഇദ്ദേഹത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിചത്സയിലിരിക്കെയാണ് രോഗം ബാധിച്ചത്. 65 വയസായിരുന്നു.

കൊവിഡ് ബാധയെ തുടര്‍ന്ന് ജൂലൈ 25ന് ആശുപചത്രിയില്‍ പ്രവേശിപ്പിച്ച ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താന്‍ എം.ഡി. ദേവസ്യയാണ് മരിച്ച മറ്റൊരാള്‍. 75 വയസ്സുകാരനായ ഇദ്ദേഹത്തിന് പ്രമേഹവും രക്ത സമ്മര്‍ദവും ഉണ്ടായിരുന്നു. കൊച്ചി മെഡിക്കല്‍ കോലെജിലായിരുന്നു മരണം.

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 115 ആയി. ഇതുവരെ 35,515 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

Content Highlight: Two more Covid Deaths reported in Kerala