സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു

covid death kerala

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മൂന്ന് പേരാണ് മരിച്ചത്.  വയനാട് നെല്ലിയമ്പം സ്വദേശി അവറാൻ, ഒളവണ്ണ സ്വദേശി ഗിരീഷും മലപ്പുറം ചീക്കോട് സ്വദേശി പറങ്ങോടനും ആണ് കോവിഡ് ബാധിച്ചാണ് മരിച്ചത്.  വയനാട് നെല്ലിയമ്പം സ്വദേശി അവറാന് 65 വയസ്സായിരുന്നു. ശ്വാസകോശ അർബുദത്തിന് 20 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ല. ഖബറടക്കം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നെല്ലിയമ്പംജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.