കൊവിഡ് 19 പോസിറ്റീവായ യുവതികൾക്ക് ജനിച്ച 200 കുഞ്ഞുങ്ങളുടെയും കൊവിഡ് ഫലം നെഗറ്റീവ്

In Bengaluru, 200 Babies Born To Covid Positive Women, All Test Negative

കൊവിഡ് 19 പോസിറ്റീവായ യുവതികൾക്ക് ജനിച്ച 200 കുട്ടികളുടെ കൊവിഡ് ഫലം നെഗറ്റീവ്. ബംഗളൂരുവിലെ വിക്ടോറിയ, വാണി വിലാസ് ആശുപത്രിയിൽ നിന്നുമാണ് ഈ സന്തോഷ വാർത്ത. കൊവിഡ് 19 പോസിറ്റീവായ 200 അമ്മാമാർക്കാണ് കുഞ്ഞുങ്ങൾ പിറന്നത്. ഈ കുഞ്ഞുങ്ങളെല്ലാം ആരോഗ്യമുള്ളവരും കൊവിഡ് നെഗറ്റീവുമാണ്.

ഗർഭിണികളായ യുവതികൾക്കുള്ള ഏക കൊവിഡ് 19 സംവിധാനമാണിതെന്നും ഇവിടെ ജനിച്ചത് 200 കുഞ്ഞുങ്ങളാണ്. ഞങ്ങളെ സംബന്ധിച്ച് ഇത് വലിയൊരു നാഴികകല്ലാണിതെന്നും ആശുപത്രി ഡയറക്ടറായ ഡോക്ടർ സി ആർ ജയന്തി വ്യക്തമാക്കി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗർഭിണികൾ അനുഭവിക്കുന്ന മാനസിക സംഘർഷത്തെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിപിഇ കിറ്റ് ധരിച്ചാണ് പ്രസവമെടുത്തത്. ഇത് വളരെ ബുദ്ധിമുട്ടേറിയ പ്രവർത്തിയാണെന്നും ഡോക്ടർ ജയന്തി പറഞ്ഞു. എല്ലാ കുഞ്ഞുങ്ങൾക്കും സുരക്ഷിതവും വിജയകരവുമായ ഭാവി ആശംസിക്കുന്നുവെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകറും ഡോക്ടർമാർക്ക് ആശംസയുമായി രംഗത്തെത്തി.In Bengaluru, 200 Babies Born To Covid Positive Women, All Test ...

മറ്റ് ആശുപത്രികളിലെ ഡോക്ടേഴ്സ് കൊവിഡ് ബാധിതരായ ഗർഭിണികളെ പരിചരിക്കാനൊ ചികിത്സിക്കാനൊ തയ്യാറാകാത്ത സാഹചര്യമാണുള്ളതെന്നും അത്തരം സാഹചര്യത്തിൽ ഇങ്ങനെയുള്ള ആശുപത്രികളുടെ സേവനം പ്രശംസിക്കപ്പെടേണ്ടതാണെന്നും അദ്ധേഹം പറഞ്ഞു. 1. 82 ലക്ഷം കൊവിഡ് കേസുകളാണ് കർണാടകയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 3300 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

Content Highlights; In Bengaluru, 200 Babies Born To Covid Positive Women, All Test Negative