കേരളത്തിൽ 75000 കൊവിഡ് രോഗികൾ വരെയാകാമെന്ന് മുന്നറിയിപ്പുമായി വിദഗ്ധ സമിതി അധ്യക്ഷൻ

kerala should be very careful warns dr. b iqbal

സെപ്തംബർ ആദ്യ വാരത്തോടെ കേരളത്തിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നും കൂടുതൽ ജില്ലകൾ സമൂഹ വ്യാപനത്തിൻ്റെ വക്കിലാണെന്നും വിദഗ്ധ സമിതി അധ്യക്ഷൻ ഡോ ബി ഇക്ബാൽ. കേരളത്തിൽ 75000 രോഗികൾ വരെയാകാമെന്നും അദ്ധേഹം മുന്നറിയിപ്പ് നൽകി. എന്നാൽ ഓക്ടോബർ മാസത്തോടെ കേരളത്തിൽ കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുമെന്നും അദ്ധേഹം വ്യക്തമാക്കി.

സമ്പർക്ക രോഗ വ്യാപനം, ഉറവിടമില്ലാത്ത കേസുകൾ, ക്ലസ്റ്ററുകൾ, മരണസംഖ്യ എന്നിവ വർധിക്കുന്നത് അപകട സൂചനയാണ് നൽകുന്നതെന്നും ഡോ ബി ഇക്ബാൽ പറഞ്ഞു. കേരളമിപ്പോൾ കൊവിഡ് വ്യാപനം മൂന്നാംഘട്ടത്തിലാണെന്നാണ് ഡോ ഇക്ബാലിൻ്റെ വിലയിരുത്തൽ. വിപുലമായ പൊതുജനാരോഗ്യ സംവിധാനത്തിലൂടെ വെല്ലുവിളികൾ മറികടക്കാമെന്നും അദ്ധേഹം പറഞ്ഞു.

ദുരന്ത നിവാരണ സമിതി നൽകിയ മുന്നറിയിപ്പുകളും വിദഗ്ധ സമിതിയുടെ നിർദേശങ്ങളും അനുസരിച്ചാണ് കേരളത്തിൻ്റെ കൊവിഡിനെതിരെ ഇതുവരെയുള്ള നീക്കങ്ങൾ. ലക്ഷണമില്ലാത്ത കൊവിഡ് രോഗികൾക്ക് വീട്ടിൽ തന്നെ ചികിത്സ നൽകാനുള്ള നടപടികൾ ഇന്ന് ആരംഭിച്ചു.

Content Highlights; kerala should be very careful warns dr. b iqbal