ലോക ആന ദിനത്തിൽ കേരളത്തിൽ നിന്നും ഒരു ദുരന്ത വാർത്ത;തോട്ടം തൊഴിലാളി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

plantation worker killed in an elephant attack on Kerala

ഇടുക്കിയിൽ തോട്ടം തൊഴിലാളി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. മറയൂർ ചെണ്ടുവാര ലോയർ ഡിവിഷനിൽ പളനി (50) ആണ് കാട്ടാനയുടെ ആക്രമണത്തെതുടർന്ന് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 7.30 തോടെയായിരുന്നു സംഭവം. ബന്ധുവിൻ്റെ വീട്ടിൽ നിന്നും കാട്ടുപാതയിലൂടെ മടങ്ങുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്.

വഴിയിൽ നിന്നിരുന്ന കാട്ടാന പളനിയെ ചവിട്ടി കൊല്ലുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പളനിയെ കാണാത്തതിനെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാന ആക്രമണം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് പളനിയുടെ മൃതദേഹം കണ്ടെത്തുന്നത്. വനം വകുപ്പും മറ്റ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

content highlights: plantation worker killed in an elephant attack on Kerala