മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നില അതീവ ഗുരുതരം

pranab mukherjee remains critical still on ventilator

കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നില അതീവ ഗുരുതരം. ഡൽഹിയിലെ ആർ ആർ സൈനികാശുപത്രിയിലാണ് അദ്ധേഹം ചികിത്സയിൽ കഴിയുന്നത്. തലച്ചോറിൽ രക്തം കട്ട പിടിച്ച നിലയിൽ തിങ്കളാഴ്ചയാണ് അദ്ധേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പൊഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയയിലൂടെ തലച്ചോറിൽ രക്തം കട്ട പിടിക്കുന്നത് നീക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷവും അദ്ധേഹത്തിൻ്റെ നില വഷളായിരുന്നുവെന്നും ആരോഗ്യ നിലയിൽ പുരോഗതിയില്ലെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ഇപ്പോൾ വെൻ്റിലേറ്ററിലാണ് അദ്ധേഹം.

Content Highlights; pranab mukherjee remains critical still on ventilator