മലയാള സിനിമയിലെ ലൈറ്റ്മാൻ പ്രസാദിന് ആദരാജ്ഞലിയുമായി സിനിമാലോകം

prasad Light man of Malayalam Cinema passed away, Cinema World pays tribute

മലയാള സിനിമിയിലെ സജീവ സാന്നിദ്ധ്യമായിരുന്ന ലൈറ്റ്മാൻ പ്രസാദിന് ആദരാജ്ഞലി അർപ്പിച്ച് സിനിമാ ലോകം. ഇന്നലെയായിരുന്നു പ്രസാദ് ഷോക്കേറ്റ് മരണപെട്ടത്. കൊവിഡ് പ്രതിസന്ധിയിൽ സിനിമാ ചിത്രീകരണങ്ങൾ മുടങ്ങിയതോടെ മറ്റ് ജോലികൾ ചെയ്തായിരുന്നു കുടുംബം നോക്കിയിരുന്നത്. കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ വെച്ചാണ് അപകടമുണ്ടായത്. പ്രസാദിന് ആദരാജ്ഞലിയുമായി മലയാളത്തിലെ സൂപ്പർതാരങ്ങൾ ഉൾപെടെ രംഗത്തെത്തി.

രജപുത്ര യൂണിറ്റിലെ ലൈറ്റ് മാനായിരുന്നു അദ്ധേഹം. സിനിമാ ജോലികളില്ലാത്തതിനാൽ അക്കാദമിയിൽ ദിവസ വേതനത്തിന് പോയിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. മമ്മൂട്ടി, മോഹൻലാൽ, പൃഥിരാജ് താരങ്ങളും സംവിധായകരും, നിർമ്മാതാക്കളും, അണിയറ പ്രവർത്തകരും ആദരാജ്ഞലികൾ അർപ്പിച്ചു.

ലൈറ്റ് മാൻ പ്രസാദിന് ആദരാഞ്ജലികൾ

Gepostet von Mohanlal am Dienstag, 11. August 2020

ലൈറ്റ് മാൻ പ്രസാദിന് ആദരാഞ്ജലികൾ

Gepostet von Mammootty am Dienstag, 11. August 2020

Rest in peace #Prasad of #Rejaputra Unit. 🙏

Gepostet von Prithviraj Sukumaran am Dienstag, 11. August 2020

കേശു ഈ വീടിന്റെ നാഥന്‍, വെള്ളം, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു

Content Highlights; prasad Light man of Malayalam Cinema passed away, Cinema World pays tribute