തബ്‌ലീഗ് പ്രവർത്തകരെ പിടികൂടുന്നവർക്ക് 11000 രൂപ പാരിതോഷികം പ്രഖ്യാപിച്ചയാൾ കൊവിഡ് ബാധിച്ച് മരിച്ചു

the man who declared Rs 11,000 award for ‘catching ’Tablighi members dies of Covid-19

തബ്ലീഗ് പ്രവർത്തകരെ പിടികൂടുന്നവർക്ക് 11000 രൂപ പാരിതോഷികം പ്രഖ്യാപിച്ച അജയ് ശ്രീവാസ്തവ എന്ന അജ്ജു ഹിന്ദുസ്ഥാനി കൊവിഡ് ബാധിച്ച് മരിച്ചു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്ര ഹിന്ദു സംഘടനയായ യുവവാഹിനിയുടെ പ്രവർത്തകനായിരുന്നു. യോഗിയുടെ വലം കൈയ്യായ അജ്ജു ഹിന്ദുസ്ഥാനി ‘യോഗിയുടെ ഹനുമാൻ’ എന്നാണ് അറിയപെട്ടിരുന്നത്. ഇദ്ധേഹത്തിൻ്റെ മാതാവും സഹോദരിയും കൊവിഡ് ബാധിച്ചാണ് മരണപെട്ടത്.

ലോക്ഡൌണിന് മുൻപ് തബ്ലീഗ് ആസ്ഥാനമായ നിസാമുദ്ദീൻ മർകസിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവർക്ക് കൊവിഡ് ബാധിച്ചുവെന്ന വിവരം പുറത്തു വന്നപ്പോഴായിരുന്നു വിവാദ പ്രസ്താവനയുമായി അജ്ജു രംഗത്തെത്തിയത്. തബ്ലീഗ്‌ ജമാഅത്തിൽ പങ്കെടുക്കുന്നവരോ റോഹിംഗ്യൻ അഭയാർത്ഥികളോ ആരായാലും മുസ്ലിംകൾ രാജ്യത്ത് കൊവിഡ് പടർത്താൻ ഗൂഢാലോചന നടത്തുകയാണ് എന്നായിരുന്നു അജ്ജു ഹിന്ദുസ്ഥാനി വ്യക്തമാക്കിയത്. തബ്ലീഗ് അംഗങ്ങളെ പിടികൂടി പ്രാദേശിക ഭരണകൂടത്തിന് മുൻപിൽ ഹാജരാക്കുന്നവർക്ക് ഹിന്ദു യുവ വാഹിനി 11000 രൂപ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു

Content Highlights; the man who declared Rs 11,000 award for ‘catching ’Tablighi members dies of Covid-19