പ്രണബ് മുഖര്‍ജി മരിച്ചെന്ന് വ്യാജവാര്‍ത്ത; പിതാവ് ജീവനോടെയുണ്ടെന്ന് മകന്‍

ന്യൂഡല്‍ഹി: ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മരിച്ചെന്ന് വ്യാജവാര്‍ത്ത. വെന്റിലേറ്ററില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് പ്രചാരണം. തലച്ചോറില്‍ രക്തം കട്ടപ്പിടിച്ചതിനെ തുടര്‍ന്ന് 84കാരനായ ഇദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

വ്യാജപ്രചരണത്തില്‍ രോക്ഷം പ്രകടിപ്പിച്ച് പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി രംഗത്ത് വന്നിരുന്നു. പിതാവ് ജീവനോടെയുണ്ടെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മകന്‍ അഭ്യര്‍ത്ഥിച്ചു. വ്യാജ വാര്‍ത്തകളുടെ ഉത്പാദന കേന്ദ്രമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആരോഗ്യം വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രണബ് മുഖര്‍ജിക്ക് കൊവിഡും സ്ഥിരീകരിച്ചിരുന്നു.

Content Highlight: Abhijith Mukharjee against fake news on Pranab Mukharjee’s death