‘ആയുഷ് ക്വാദ്’ കൊവിഡിനെ പ്രതിരോധിക്കുമോ?

  ലോകത്ത് കൊവിഡ് 19 പടര്‍ന്ന് പിടിച്ചപ്പോള്‍ മുതല്‍ കൊവിഡിലും വേഗത്തില്‍ വര്‍ദ്ധിച്ചത് വ്യാജ വാര്‍ത്തകളാണ്. കൊവിഡിന് ആയുര്‍വേദ മരുന്ന്, ഗോ മൂത്രം, പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന മരുന്നുകള്‍ തുടങ്ങി പ്രചാരണങ്ങള്‍ ഏറെ… എന്നാല്‍, നിലവില്‍ റഷ്യയുടെ സ്പുട്‌നിക് വി മാത്രമാണ് കൊവിഡ് വാക്‌സിന്‍ എന്ന നിലയില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ആയുഷ് മന്ത്രാലയം അവകാശപ്പെടുന്ന ആയുര്‍വേദ ചേരുവകള്‍ അടങ്ങിയ ആയുഷ് ക്വാദിന് ഏതെങ്കിലും രീതിയില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കാം.

  ആയുഷ് ക്വാദില്‍ അടങ്ങിയിരിക്കുന്ന ആയുര്‍വേദ വസ്തുക്കള്‍:

  1 തുളസി ഇല- 4 ഭാഗങ്ങള്‍
  2 കറുവാപ്പട്ടയുടെ തണ്ട് പുറംതൊലി – 2 ഭാഗങ്ങള്‍
  3 ഉണങ്ങിയ ഇഞ്ചി- 2 ഭാഗങ്ങളും
  4 കുരുമുളക്- 1 ഭാഗം

  हर्बल काढ़ा है मददगार - कोविड19: आयुष ...

  2020 ജൂലൈ 4 ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴിലുള്ള ആയുഷ് മന്ത്രാലയം കൊവിഡ് 19 നെതിരെ രണ്ട് രോഗപ്രതിരോധ മരുന്നുകള്‍ ആരംഭിച്ചു. അതാണ്, മുംബൈ ആസ്ഥാനമായുള്ള വിഭ നാച്വറല്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് നിര്‍മ്മിച്ച ആയുഷ് ക്വാത്ത്, ഗിലോയ് ടീ എന്നിവ. ഇതേ കൂട്ടുകള്‍ ചേര്‍ത്ത് നിരവിധി കമ്പനികള്‍ സ്വന്തമായും ഉല്‍പ്പന്നം വിപണിയിലെത്തിച്ചു. മരുന്ന് നിര്‍മാണ കമ്പനിയായ ന്യൂട്ട്രിലി ആയുഷ് ക്വാദിന് മുന്നില്‍ കൊവിഡ് 19 എന്നു കൂടി എഴുതിച്ചേര്‍ത്തു. ബൈദ്യനാഥ് കമ്പനി തങ്ങളുടെ പരസ്യത്തില്‍, ആയുര്‍വേദ മൂലകങ്ങളായ തുളസിയും കറുവാപ്പട്ടയും മരുന്നിലുള്ളതിനാല്‍ പ്രതിരോധശേഷി വര്‍ദ്ധിക്കുമെന്ന് പറഞ്ഞു. മരുന്നിന് മറ്റ് പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്ന് കുദോസ് ആയുവേദയും ചൂണ്ടികാട്ടി. എന്നാല്‍, ചെറിയ തൊണ്ടവേദനയോ, ചുമയോ തോന്നുന്നുണ്ടെങ്കില്‍ ആരംഭത്തില്‍ തന്നെ ആയുഷ് ക്വാദ് കഴിച്ചു തുടങ്ങാനായിരുന്നു നാച്ചുറോവേദ ഓര്‍ഗാനിക്‌സ് നല്‍കിയ ഉപദേശം.

  എന്താണ് യാഥാര്‍ത്ഥ്യം?

  മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധശേഷിക്ക് രണ്ട് വിശാല ഘടകങ്ങളാണ് ഉള്ളത്. ഒന്ന്, ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധശേഷി, രണ്ട്, ശരീരം ആര്‍ജ്ജിച്ചെടുക്കുന്ന പ്രതിരോധശേഷി.

  രോഗങ്ങളെ ചെറുക്കാന്‍ പ്രതിരോധശേഷി ‘വര്‍ദ്ധിപ്പിക്കുക’ എന്നാലെന്ത്?

  രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയെന്നത് ഒരു ശാസ്ത്രീയ പദപ്രയോഗമല്ല, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ക്കാണ് ഈ വാക്ക് കൂടുതലായി ഉപയോഗിക്കാറ്.

  How to Boost Your Immune System | Udemy

  എന്നാല്‍ ഇവ നമ്മുടെ രോഗപ്രതിരോധ ശേഷിയും പൊതുവായ ആരോഗ്യവും നിലനിര്‍ത്തുന്ന ഒരു സമീകൃതാഹാരത്തിന്റെ ഭാഗമാണ്, നമ്മുടെ ശരീരത്തിന് സ്വാഭാവികമായുള്ള ‘രോഗപ്രതിരോധശേഷി’ എന്ന പദത്തെ ന്യായീകരിക്കാന്‍ കഴിയുന്നതിനപ്പുറം സ്ഥാനം ഈ പദത്തിനില്ല. ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി മതിയായ ഉറക്കം, ചിട്ടയായ ഭക്ഷണം, വ്യായാമം, സൂര്യപ്രകാശത്തില്‍ നിന്നുള്ള വൈറ്റമില്‍ ഡി എന്നിവയിലൂടെ മാത്രമേ നേടാനാകൂ എന്നതാണ് വൈദ്യശാസ്ത്രത്തിന്റെ വെളിപ്പെടുത്തല്‍.

  കൊവിഡ് 19 പോലുള്ള ചില മാരക വൈറസുകള്‍ ശരീരത്തെ ബാധിക്കുമ്പോള്‍ ചിലരില്‍ സൈറ്റോകൈന്‍ ആക്രമണം സംഭവിക്കാം. ഇതിനാലാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ, പ്രമേഹമോ ഒന്നും ഇല്ലാതെ തന്നെ ആരോഗ്യമുള്ള യുവാക്കള്‍ വൈറസ് ബാധിച്ച് മരിക്കാന്‍ കാരണമാകുന്നത്. പ്രതിരോധശേഷിയേയും, ശരീരത്തിലെ വീക്കത്തെയും നിയന്ത്രിക്കുന്ന പ്രോട്ടീന്‍ സിഗ്നലുകളാണ് സൈറ്റോകൈനുകള്‍. കൊവിഡ് ബാധിതനായ രോഗിയില്‍ സൈറ്റോകൈന്‍ രോഗപ്രതിരോധശേഷിയെ ബാധിക്കുകയും ശ്വാസകോശമടക്കം ഒന്നിലധികം അവയവങ്ങളെ തകരാറിലാക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യത്തിലാണ് പ്രതിരോധശേഷി പിടിച്ച് നിര്‍ത്താന്‍ ഡെക്‌സാമെത്തസോണ്‍ പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത്.

  പല രോഗികളും സ്വന്തം ശരീരത്തില്‍ തന്നെ ആര്‍ജ്ജിച്ചെടുക്കുന്ന രോഗപ്രതിരോധശേഷി വഴിയാണ് കൊവിഡില്‍ നിന്ന് മുക്തി നേടുന്നത്. ആയുഷ് മന്ത്രാലയത്തിന്റെ ആയുഷ് ക്വാദിന് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കലില്‍ വ്യക്തമായ സ്ഥാനമൊന്നും ഇതേവരെ കണ്ടെത്താനായിട്ടില്ല.

  ഔഷധച്ചെടികള്‍ക്ക് കൊവിഡ് 19നെ പ്രതിരോധിക്കാനാകുമോ?

  ഒറ്റ വാക്കില്‍ പറഞ്ഞാല്‍, കഴിയില്ല. കാരണം, മുകളില്‍ പറഞ്ഞത് പോലെ ഒരു ശരീരത്തില്‍ പുതിയതായി കയറിക്കൂടുന്ന വൈറസിനെ അല്ലെങ്കില്‍ രോഗത്തെ ചെറുക്കാനുള്ള വഴി ശരീരം തന്നെയാണ് ആര്‍ജ്ജിച്ചെടുക്കേണ്ടത്. അല്ലെങ്കില്‍ തികച്ചും ഫലപ്രദമായ മരുന്ന് കണ്ടെത്തണം. മറ്റൊരു താല്‍കാലിക വഴി പ്ലാസ്മ ചികിത്സയാണ്. കൊവിഡ് ഭേദമായ രോഗിയില്‍ രോഗത്തെ ചെറുക്കാനുള്ള ആന്റിബോഡി ഉള്ളതിനാല്‍ ഇത് മറ്റുള്ളവരിലും രോഗശമനമുണ്ടാക്കാന്‍ സാധ്യതയേറെയാണെന്ന് തെളിഞ്ഞിട്ടുണ്ട്.

  New guidelines issued by FSSAI regarding the product that increase ...

  അത്‌കൊണ്ട് തന്നെ പ്രകൃതിദത്തമായ ആഹാരത്തിനോ, ഔഷധങ്ങള്‍ക്കോ, ആന്റിവൈറല്‍ മരുന്നുകള്‍ക്കോ കൊവിഡ് 19നെതിരായ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനാകില്ലെന്നതാണ് വൈദ്യശാസ്ത്രം അവകാശപ്പെടുന്നത്.

  ആയുഷ് ക്വാദ് കൊവിഡിനെ ചെറുക്കില്ല

  ആയുഷ് മന്ത്രാലയത്തിന്റെ ആയുഷ് ക്വാദിനെ കുറിച്ച് ആകെ നടത്തിയിരിക്കുന്ന പഠനം ഖനാല്‍ പി എന്ന വ്യക്തിയുടേതാണ്. ആയുഷ് ക്വാദിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനാകുമെന്ന് ചൂണ്ടികാട്ടി നടത്തിയിരിക്കുന്ന പഠനം പ്രിപ്രിന്റ് കമ്പ്യൂട്ടര്‍ സിമുലേഷന്‍ പഠനമാണ്. അതായത്, മനുഷ്യരിലോ, മൃഗങ്ങളിലോ നടത്താത്ത പഠനം, അതിന്റെ ഫലമോ പാര്‍ശ്വ ഫലമോ ശാസ്ത്രീയമായി ഉറപ്പു വരുത്തിയിട്ടുള്ളതുമല്ല.

  രോഗപ്രതിരോധവ്യവസ്ഥയുടെ വിവിധ പാതകളെ നിയന്ത്രിക്കുന്ന ആയുഷ് ക്വാദില്‍ ഉപയോഗിക്കുന്ന നാല് ഔഷധസസ്യങ്ങള്‍ ഉള്‍പ്പെടെ ആറ് ഔഷധസസ്യങ്ങളില്‍ നിന്നുള്ള ഫൈറ്റോകോണ്‍സ്റ്റിറ്റിയൂഷനുകള്‍ തിരിച്ചറിഞ്ഞു. കമ്പ്യൂട്ടര്‍ സിമുലേഷനിലൂടെ മാത്രം നടത്തിയ പഠനമാണിത്, ഏതെങ്കിലും ജീവജാലങ്ങളിലോ കോശങ്ങളിലോ നടത്തിയതല്ല ഇത്. അതിനാല്‍, ഈ പഠനം കൊവിഡ് 19 നെതിരെ ആയുഷ് ക്വാദിന് ഫലപ്രാപ്തിയുള്ളതായി തെളിയിക്കാനാവില്ല. കൂടാതെ, ആയുഷ് ക്വാദില്‍ ഉപയോഗിച്ചിരിക്കുന്ന നാല് ആയുര്‍വേദ ചേരുവകളുടെയും അമിത അളവ് ഉപയോഗം പല പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകും.

  Content Highlight: Does Ayush Kwadh can prevent Covid 19