കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിന് പോയ രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് കൊവിഡ്

fire force inspector covid possitive in karipur flight crash

കരിപ്പൂരിൽ രക്ഷാ പ്രവർത്തനത്തിന് പോയ രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മീഞ്ചന്ത ഫയർ സ്റ്റേഷനിലെ ഡ്രൈവർക്കും ഫയർമാനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രക്ഷാ പ്രവർത്തനത്തിന് ശേഷം രണ്ട് പേരും ക്വാറൻ്റൈനിലായിരുന്നു. അതു കൊണ്ട് ആശങ്ക പെടേണ്ട സാഹചര്യമില്ലെന്ന് ഫയർ ഫോഴ്സ് അധികൃതർ വ്യക്തമാക്കി. കരിപ്പൂരിൽ രക്ഷാ പ്രവർത്തനത്തിലേർപെട്ട പോലീസുകാരും നാട്ടുകാരുമടക്കം നിരവധിയാളുകൾ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതിൽ മലപ്പുറം ജില്ലാ കളക്ടറും പോലീസ് മേധാവിയും ഉൾപെടും.

Content Highlights; fire force inspector covid possitive in karipur flight crash