കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍; രാജ്യത്ത് 24 മണിക്കൂറിനിടെ 66,999 കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. പ്രതിദിന കണക്കില്‍ ഏറ്റവും ഉയര്‍ന്ന 66,999 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 23,96,638ലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്നലെ മാത്രം 942 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്ത് കൊവിഡ് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ മരണനിരക്ക് ഉയര്‍ന്നതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 47,033 ആയി ഉയര്‍ന്നു.

ഓഗസ്റ്റ് 12 വരെയുള്ള കണക്കുകള്‍ പ്രകാരം 2,68,45,688 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. 8,30,391 സാമ്പിളുകള്‍ ഇന്നലെ മാത്രം പരിശോധിച്ചതായും ഐ.സി.എം.ആര്‍. കൂട്ടിച്ചേര്‍ത്തു. 6,53,622 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 16,95,982 പേര്‍ രോഗമുക്തരായിട്ടുണ്ട്.

Content Highlight: India Covid 19 update, new cases and deaths in last 24 hours