സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം

kerala covid death

സംസ്ഥാനത്ത് ഇന്ന് രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂർ സ്വദേശിയും ആലുവ സ്വദേശിയുമാണ് ഇന്ന് മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂർ പടിയൂർ സ്വദേശി സൈമൺ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഹൃദ്രോഗം അടക്കമുള്ള ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നു.

കൊവിഡ് പോസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര കുന്നുംപുറം മനയ്ക്കപ്പറമ്പിൽ അബ്ദുൾ ഖാദർ മരിച്ചു. ഇദ്ദേഹത്തിന് ഹൃദ്രോഗവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. 73 വയസ്സായിരുന്നു

Content Highlights; kerala covid death