അയോധ്യ ഭൂമിപൂജയിൽ മോദിയ്ക്കൊപ്പം പങ്കെടുത്ത ക്ഷേത്ര ട്രസ്റ്റ് മേധാവിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Ram Temple Trust Head Tests Covid +ve, Shared Stage With PM In Ayodhya

പ്രധാനമന്ത്രിയ്ക്കൊപ്പം അയോധ്യ ക്ഷേത്രത്തിൻ്റെ ഭൂമി പൂജയിൽ പങ്കെടുത്ത രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നുണ്ടായ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ഇപ്പോൾ മഥുര ജില്ലയിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലാണ്. ആഗ്രയിൽ നിന്നുള്ള ചീഫ് മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തിൻ്റെ മേൽനോട്ടത്തിലാണ് ചികിത്സ.

ആഗസ്റ്റ് 5നാണ് അയോധ്യയിൽ ഭൂമി പൂജ നടക്കുന്നത്. അന്ന് വേദിയിൽ പ്രധാനമന്ത്രിയ്ക്കൊപ്പം മഹന്ത് നൃത്യ ഗോപാൽ ദാസ് പങ്കെടുത്തിരുന്നു. ശിലാ സ്ഥാപനത്തിന് ശേഷം നടന്ന സമ്മേളനത്തിലും ഇദ്ദേഹം മോദിയ്ക്കൊപ്പം ഉണ്ടായിരുന്നു. ഉത്തർ പ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് എന്നിവരും പ്രധാനമന്ത്രിയ്ക്ക് പുറമെ ചടങ്ങിൽ പങ്കെടുത്തിരുന്നു. 

content highlights: Ram Temple Trust Head Tests Covid +ve, Shared Stage With PM In Ayodhya