ചെെനയിൽ കൊവിഡ് മുക്തരായ രണ്ട് പേർക്ക് മാസങ്ങൾക്ക് ശേഷം വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ചെെനീസ് പ്രവിശ്യയായ ഹുബെെയിലെ 68കാരിയാണ് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ. ഇവർക്ക് കഴിഞ്ഞ ഡിസംബറിലാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്. 6 മാസങ്ങൾക്ക് ശേഷമാണ് ഇവർക്ക് വീണ്ടും രോഗ ബാധ ഉണ്ടാവുന്നത്.
വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഒരാളെയാണ് വീണ്ടും കൊവിഡ് ബാധിച്ചത്. ഇയാൾക്ക് ഏപ്രിലിലാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് രോഗം ഭേദമായി. രണ്ടാമത് രോഗം സ്ഥിരീകരിച്ചപ്പോൾ ഇയാൾ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. ഇവർ രണ്ടുപേരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്ക് ആർക്കുതന്നെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. വെെറസിനെതിരായി ശരീരത്തിൽ ഉണ്ടാവുന്ന ആൻ്റിബോഡികൾ അധികകാലം പ്രതിരോധശേഷി നൽകില്ലെന്ന പഠനങ്ങൾ വന്നിരുന്നു. ചിലപ്പോൾ ഇതാവാം രോഗമുക്തരായവരിൽ വീണ്ടും രോഗം വരുന്നതെന്ന് വിദഗ്ദർ പറയുന്നു.
content highlights: 2 Chinese Patients Testing Positive Months After Recovery Raises Worry