കരിപൂരിൽ രക്ഷാപ്രവർത്തനം നടത്തിയ 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചവരിൽ ഉന്നത ഉദ്യോഗസ്ഥരും

22 people including officials in Karipur test covid positive in Kerala

കരിപൂർ വിമാനാപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിലെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ കളക്ടർ അരോഗ്യ വകുപ്പിൻ്റെ നിർദേശ പ്രകാരം നിരീക്ഷണത്തിൽ പോയിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. കളക്ടർക്ക് പുറമെ പെരിന്തൽമണ്ണ സബ് കളക്ടർ ഉൾപ്പെടെ 21 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

കരിപ്പൂരിൽ രക്ഷാപ്രവർത്തനം നടത്തിയ അഗ്നി ശമന സേനാംഗങ്ങൾക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട 24 പേരെ നീരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. വിമാനം അപകടത്തിൽ പെട്ടപ്പോൾ രക്ഷാപ്രവർത്തനത്തിന് ഏറ്റവും കൂടുതൽ എത്തിയിരുന്നത് പ്രദേശവാസികളായിരുന്നു. ഇവരോടെല്ലാം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 

content highlights: 22 people including officials in Karipur test covid positive in Kerala