രാജസ്ഥാനിൽ അശോക് ഗെലോട്ടിൻ്റെ കോൺഗ്രസ് സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി. ബി.എസ്.പി എം.എൽ.എമാരും കോൺഗ്രസിൽ വോട്ട് ചെയ്തു. കോൺഗ്രസ് എ.എൽ.എമാർ എപ്പോഴും ഒരുമിച്ചാണെന്ന് തെളിയിച്ചിരിക്കുന്നുവെന്ന് വിശ്വാസ വോട്ടെടുപ്പ് വിജയിച്ചതിന് ശേഷം സച്ചിൻ പെെലറ്റ് പ്രതികരിച്ചു. അസംബ്ലിയിൽ ഞങ്ങൾ എവിടെ ഇരിക്കുന്നുവെന്നത് മുഖ്യമല്ലെന്നും അതിന്മേൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും പെെലറ്റ് പറഞ്ഞു.
രാജസ്ഥാൻ സർക്കാരിനെ തകർക്കാൻ അനുവദിക്കില്ലെന്നും സർക്കാരിനെ അട്ടിമറിക്കുന്നത് ബിജെപിയാണെന്നും ഗെലോട്ട് നേരത്തെ അസംബ്ലിയിൽ പറഞ്ഞിരുന്നു. 200 അംഗ രാജസ്ഥാൻ നിയമസഭയിൽ 101 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇതോടെ ഒരു മാസത്തിലധികമായി രാജസ്ഥാനിൽ തുടർന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് അവസാനമായി. ഇത് രാജസ്ഥാനിലെ ജനങ്ങളുടെ വിജയമാണെന്നും കോൺഗ്രസ് എംഎൽഎമാരുടെ ഐക്യത്തിൻ്റേയും സത്യത്തിൻ്റേയും വിജയമായിരിക്കുമെന്നും ഗോലോട്ട് വിശ്വസ വോട്ടെടുപ്പിന് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.
content highlights: Ashok Gehlot-Led Rajasthan Government Wins Confidence Vote