മലപ്പുറം കളക്ടറുമായി സമ്പർക്കം; മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ

chief minister pinarayi vijayan in self quarantine

മലപ്പുറം കളക്ടറുമായി സമ്പർക്കം; മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ

കൊവിഡ് സമ്പർക്ക പട്ടികയിൽ ഉൾപെട്ടതിനെ തുടർന്ന് സ്വയം നിരിക്ഷണത്തിൽ പ്രവേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുമായി സമ്പർക്കത്തിൽ ഉൾപെട്ടതിനെ തുടർന്നാണ് കരിപ്പൂർ സന്ദർശിച്ച സംഘമാകെ സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.

ദിവസങ്ങൾക്കകമാണ് മലപ്പുറം കളക്ടറും എസ്പിയുമടക്കമുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപെട്ടതു കൊണ്ട് തന്നെ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംഘത്തിലെ എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകാനാണ് തീരുമാനം. മലപ്പുറത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിൽ മുഖ്യമന്ത്രിയും ഉണ്ടായിരുന്നു.

Content Highlights; chief minister pinarayi vijayan in self quarantine