രാജ്യത്ത് 24 മണിക്കൂറിനിടെ 64553 പേർക്ക് കൊവിഡ്; മരണം 1007

Coronavirus live updates: India's Covid tally now over 24 lakh, deaths cross 48,000-mark

രാജ്യത്ത് 24 മണിക്കൂറിനിടെ 64553 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1007 പേരാണ് മരണപെട്ടത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2463191 ആയി. ഇതിൽ 661595 സജീവ കേസുകളാണുള്ളത്. 1751556 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 48040 മരണം റിപ്പോർട്ട് ചെയ്തു.

നിലവിൽ ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നിൽ. ഓഗസ്റ്റ് 13 വരെയുള്ള കണക്കുകൾ പ്രകാരം 27694416 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളതെന്ന് ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.

Content Highlights; Coronavirus live updates: India’s Covid tally now over 24 lakh, deaths cross 48,000-mark