സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം

covid death kerala

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കണ്ണൂർ, കാസർകോഡ് സ്വദേശികളാണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. കാസർകോഡ് വോർക്കാടി സ്വദേശി മറിയുമ്മയാണ് മരിച്ചത്. 75 വയസ്സായിരുന്നു. കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. കണ്ണൂർ പായം സ്വദേശിയായ ഇലഞ്ഞിക്കൽ ഗോപിയാണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരാൾ. 64 വയസ്സായിരുന്ന ഇദ്ധേഹം കൊവിഡ് ചികിത്സയിലിരിക്കെയാണ് മരണം.

ഈ മാസം പതിനൊന്നിന് മരിച്ച കാസർകോഡ് വോർക്കാടി സ്വദേശി അസ്മക് കൊവിഡ് സ്ഥിരീകരിച്ചു. അർബുദ ബാധിതയായിരുന്നു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അസ്മയുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ 126 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Content Highlights; covid death kerala