പൂജപ്പുര സെൻട്രൽ ജയിലിൽ ആശങ്ക വർധിക്കുന്നു; ഡോക്ടറടക്കം 53 പേർക്കു കൂടി കൊവിഡ്

covid 19 patients in poojappura central jail

പൂജപ്പുര സെൻട്രൽ ജയിലിൽ ആശങ്ക വർധിക്കുന്നു. 53 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തടവുകാർക്കു പുറമേ ജയിൽ ജീവനക്കാരനും ജയിൽ ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ മാത്രം 218 പേർക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. രോഗികളെ പുറത്തു കൊണ്ടു പോയി ചികിത്സിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ ജയിലിന് അകത്തുള്ള ഓഡിറ്റോറിയത്തിലും വിവിധ ബ്ലോക്കുകളിലുമാണ് ഇവരെ ചികിത്സിക്കുന്നത്.

Content Highlights; covid 19 patients in poojappura central jail