സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

covid death kerala

സംസ്ഥാനത്ത് ഇന്ന് നാല് പേർ കൊവിഡ് ബാധിച്ച് മരിച്ചു. തിരുവന്തപുരം, തിരവല്ല,കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ബഷീർ മെഡിക്കൽ കോളേജിലാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന തിരവല്ല സ്വദേശി മാത്യു ആണ് കൊവിഡ് ബാധിച്ച് മരിച്ച രണ്ടാമത്തെയാൾ. ഇദ്ദേഹത്തിനും വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. വടകര സ്വദേശി മോഹനൻ, ഫറോക്ക് സ്വദേശി രാജ ലക്ഷ്മി എന്നിവരാണ് കോഴിക്കോട് കൊവിഡ് ബാധിച്ച് മരിച്ചത്.

Content Highlights; covid death kerala