സ്വര്‍ണ്ണക്കടത്ത് കേസ്: എം ശിവശങ്കറിനെ ഇ.ഡി ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കൊച്ചിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. സ്വപ്‌നയടക്കമുള്ള പ്രതികളുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ഇഡി കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

സ്വപ്‌നാ സുരേഷിനെ ചോദ്യം ചെയ്തതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇവര്‍ക്ക് നല്ല സ്വാദീനമുണ്ടെന്ന് മനസ്സിലായതോടെയാണ് ശിവശങ്കറിനെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്യണമെന്ന ആവശ്യം ഇഡി ഉന്നയിച്ചത്. ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്ന് സ്വപ്‌ന വെളിപ്പെടുത്തിയിട്ടുള്ളതായാണ് വിവരം.

സ്വപ്നയുള്‍പ്പെടെ മൂന്നു പ്രതികള്‍ക്കും ഉന്നതരായ പല വ്യക്തികളുമായും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ശിവശങ്കറിനു പുറമേ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെയും വീണ്ടും ചോദ്യംചെയ്യണമെന്നാണ് ഇ.ഡി. കോടതിയില്‍ ആവശ്യപ്പെട്ടത്. ശിവശങ്കറിനപ്പുറത്തേക്ക് സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബന്ധമുണ്ടോയെന്നും അന്വേഷിക്കും.

Content Highlight: E.D questioning M. Sivasankar on Gold Smuggling case