13 കാരിയെ ക്രൂരമായി കൊലപ്പെടുത്തി; കണ്ണുകൾ ചൂഴ്ന്നെടുത്തും നാവ് മുറിച്ചും മൃഗീയമായ പീഡനം

13-Year-Old Raped, Strangled In UP; Eyes Gouged, Tongue Cut, Says Father

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ കേരി ജില്ലയിൽ 13 കാരിയെ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ തന്നെ ഗ്രാമത്തിലുള്ള രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടതില്‍ ഒരാളുടെ കരിമ്പ് തോട്ടത്തില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്.

വെള്ളിയാഴ്ച  ഉച്ചകഴിഞ്ഞാണ് പെണ്‍കുട്ടിയെ കാണാതായത്. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ കരിമ്പ് തോട്ടത്തില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു‌. പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലും നാവ് മുറിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച സംസ്ഥാനത്തെ ഹാപുരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെയാണ് പുതിയ സംഭവം.

content highlights: 13-Year-Old Raped, Strangled In UP; Eyes Gouged, Tongue Cut, Says Father