രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 63,489 കൊവിഡ് കേസുകൾ; 50,000 അടുത്ത് മരണം

63,000 fresh covid cases reported in India in 24 hours, death toll nears 50,000

രാജ്യത്ത് ഇന്നലെ മാത്രം 63,489 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 944 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് 25,89,682 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 49,980 പേർ മരിക്കുകയും ചെയ്തു. നിലവിൽ 6,77,444 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 18,62,258 പേർക്ക് രോഗം ഭേദമായി. 

ഇന്ത്യൻ കൊൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പ്രകാരം ഇതുവരെ 3 കോടി സാംമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 6,77,444 സാംമ്പിളുകൾ പരിശോധിച്ചു. മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലുമാണ് ഇപ്പോൾ കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിൽ നിലവിൽ 1,56,719 പേരും ആന്ധ്രാപ്രദേശിൽ 88,138 പേരുമാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 

Content highlights: 63,000 fresh covid cases reported in India in 24 hours, death toll nears 50,000