സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. വയനാട് വാളാട് സ്വദേശി ആലിയാണ് മരിച്ചത്. 73 വയസായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു മരണം. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യനില വഷളാകുകയായിരുന്നു. കഴിഞ്ഞ മാസം 28 നാണ് ആലിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
കണ്ണൂരിൽ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെ.കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് മരിച്ചത്. ഇവരുടെ ആദ്യ പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് എലിയത്തിനെ തിങ്കളാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. തുടർന്ന് ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
കണ്ണൂരിന് പിന്നാലെ ആലപ്പുഴയിലും മരണം റിപ്പോർട്ട് ചെയ്തു. പത്തിയൂർ സ്വദേശി സദാനന്ദൻ (63)ആണ് മരിച്ചത്. പത്തനംതിട്ടയിൽ കോന്നി സ്വദേശി ഷെബർബാനും (48) കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസം മരിച്ച പരവൂര്‍ സ്വദേശി കമലമ്മ (85) തിരുവനന്തപുരം ചിറയിന്‍കീഴ് സ്വേദേശി രമാദേവി (68) എന്നിവർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
content highlights: four covid deaths in Kerala