ഇന്ത്യയിൽ രോഗമുക്തി വർധിക്കുന്നതിന് കാരണം യോഗ; വിവാദ പ്രസ്താവനയുമായി വീണ്ടും രാംദേവ്

Higher covid-19 recovery rate due to Yoga, use of traditional methods to boost immunity says Ramdev

ഇന്ത്യന്‍ പൗരന്മാര്‍ യോഗ ചെയ്യുന്നതുകൊണ്ടാണ് ഇന്ത്യയിൽ കൊവിഡ് രോഗമുക്തി നിരക്ക് വർധിക്കുകയും മരണനിരക്ക് കുറയുകയും ചെയ്യുന്നുവെന്ന അവകാശ വാദവുമായി രാംദേവ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പരമ്പരാഗത രീതികള്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്തുവെന്ന് രാംദേവ് പറഞ്ഞു.

ആയുര്‍വേദ ചികിത്സ ഒരു മുഖ്യധാരാ ചികിത്സയാക്കുമെന്നും ആയുര്‍വേദ രീതി ഉപയോഗിച്ച് അലോപ്പതി ചികിത്സാ രീതികള്‍ മാറ്റിസ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതാണ് രാജ്യത്തിൻ്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്നും രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു. പ്രകൃതിദത്തമായ ഒരു രീതി വികസിപ്പിക്കുമെന്ന് നമ്മൾ പ്രതിജ്ഞയെടുക്കണമെന്നും രാംദേവ് ആഹാനം ചെയ്തു.  

നേരത്തെ കൊവിഡ് മരുന്ന് എന്ന് പറഞ്ഞ് രാംദേവിൻ്റെ പതഞ്ജലി ഇറക്കിയ കൊറോണിലിൻ്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് രാംദേവ്, പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ബാലകൃഷ്ണ എന്നിവര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിനും ഗൂഢാലോചനയ്ക്കും പൊലീസ് കേസ് എടുത്തിരുന്നു. കൊറോണിലിൻ്റെ പരസ്യം നിര്‍ത്തലാക്കാന്‍ ആയുഷ് മന്ത്രാലയവും ആവശ്യപ്പെട്ടിരുന്നു.

content highlights: Higher covid-19 recovery rate due to Yoga, use of traditional methods to boost immunity says Ramdev