തൃശ്ശൂരിൽ ഒരു മരണം കൂടി; സംസ്ഥാനത്ത് ഇന്ന് എട്ട് കൊവിഡ് മരണം

kerala covid death

സംസ്ഥാനത്ത് ഇന്ന് മാത്രം എട്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച ഉച്ചവരെ മാത്രമുള്ള കണക്കാണിത്. ഇന്നലെ മരിച്ച തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി ശാരദക്ക് കൊവിഡ് സ്ഥിരീകരിച്ചു. അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് സ്ഥിരീകരിച്ച മൂന്ന് മരണം ഉൾപ്പടെ സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് എട്ട് മരണങ്ങളാണ്. പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരനും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

വയനാട് വാളാട് സ്വദേശി ആലി (73), കണ്ണൂർ കണ്ണപുരം സ്വദേശി കൃഷ്ണൻ, ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ (63), കോന്നി സ്വദേശി ഷഹറുബാൻ (54), ചിറയിൻകീഴ് സ്വേദേശി രമാദേവി (68), കഴിഞ്ഞ ദിവസം മരിച്ച പരവൂർ സ്വദേശി കമലമ്മ (85) എന്നിവരുടെ മരണവും കൊവിഡ് മൂലമാണെന്ന് ഞായറാഴ്ച സ്ഥിരീകരിച്ചു.

Content Highlights; kerala covid death