ഡോണാൾഡ് ട്രംപിൻ്റെ ഇളയ സഹോദരൻ റോബർട്ട് അന്തരിച്ചു

അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ സഹോദരൻ റോബർട്ട് ട്രംപ് (72) അന്തരിച്ചു. ന്യൂയോർക്ക് സിറ്റി ആശുപത്രിയിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. ഡോണാൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. സഹോദരൻ്റെ അസുഖം ഗുരുതരമായതിനെത്തുടർന്ന് ട്രംപ് വെള്ളിയാഴ്ച അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. യുഎസിലെ പ്രശസ്തനായ ബിസിനസുകാരനും റിയൽ എസ്റ്റേറ്റ് ഡവലപ്പറുമാണ് റോബർട്ട് ട്രംപ്. 

‘എൻ്റെ സഹോദരൻ റോബർട്ട് ഇന്ന് രാത്രി അന്തരിച്ചുവെന്ന വിവരം വേദനയോടെയാണ് പങ്കുവയ്ക്കുന്നത്. അദ്ദേഹം എൻ്റെ സഹോദരൻ മാത്രമല്ല,  ഏറ്റവും നല്ല സുഹൃത്തും ആയിരുന്നു. ഞങ്ങൾ വീണ്ടും കണ്ടുമുട്ടും. അവൻ്റെ ഓർമ്മ എൻ്റെ ഹൃദയത്തിൽ എന്നെന്നും നിലനിൽക്കും. റോബർട്ട്, ഞാൻ നിന്നെ സ്നേഹിക്കുന്നു. സമാധാനത്തോടെ വിശ്രമിക്കുക’– ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. മരണകാരണം എന്തെന്ന് ട്രംപിൻ്റെ പ്രസ്താവനയിൽ പറയുന്നില്ല.

ട്രംപ് കുടുംബത്തിലുള്ളവരിൽ ‘നൈസ് ട്രംപ്’ എന്നായിരുന്നു റോബർട്ട് അറിയപ്പെട്ടിരുന്നത്. റിയൽ എസ്റ്റേറ്റ് ഡവലപ്പർ ഫ്രെഡ് ട്രംപിൻ്റെ അഞ്ചു മക്കളിൽ ഏറ്റവും ഇളയവനായി 1948 ലായിരുന്നു ജനനം. ഡൊണാൾഡ് ട്രംപിനേക്കാൾ രണ്ടു വയസ്സ് ഇളയതാണ് റൊബർട്ട് ട്രംപ്.

content highlights: “My Best Friend, He Will Be Greatly Missed”: Trump On His Brother’s Death