പൂജപ്പുര ജയിലില്‍ തടവുകാരന് കൊവിഡ് ബാധിച്ച് മരിച്ചു. വിചാരണത്തടവുകാരനായ മണികണ്ഠനാണ് മരിച്ചത്. നാല് ദിവസം മുന്‍പാണ് മണികണ്ഠന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് വ്യക്തമല്ല.
അതേസമയം ജയിലുകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മാത്രം 218 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി ജയില്‍ പൂര്‍ണ്ണമായി അടച്ചിട്ടിരിക്കുകയാണ്.
970 തടവുകാരാണ് ജയിലിലുള്ളത്. കൊവിഡ് പോസിറ്റീവായവരെ ജയിലിലെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി. അതേസമയം പോസിറ്റീവായ പലര്‍ക്കും രോഗലക്ഷണങ്ങളില്ല. രോഗത്തിൻ്റെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് ആശങ്ക ജനിപ്പിക്കുന്നുണ്ട്.
ചിറയിൽകീഴ് സ്വദേശി രമാദേവി (68), പടനിലം സ്വദേശി കമലമ്മ (85), വയനാട് വാളാട് സ്വദേശി ആലി (73), കണ്ണൂരിൽ കെ.കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണൻ, ആലപ്പുഴയിൽ പത്തിയൂർ സ്വദേശി സദാനന്ദൻ (63) പത്തനംതിട്ടയിൽ കോന്നി സ്വദേശി ഷെബർബാനും (48) കൊവിഡ് ബാധിച്ച് മരിച്ചു.
content highlights: seven covid deaths reported in Kerala