കൊവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കുന്നതിനെതിരെ രമേശ് ചെന്നിത്തല; ഹെെക്കോടതിയിൽ ഹർജി നൽകി

Ramesh Chennithala filed a petition against collecting covid patients phone call details

കൊവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ പൊലീസ്  ശേഖരിക്കുന്നതിനെതിരെ ഹെെക്കോടതിയിൽ ഹർജി നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും എതിർ കക്ഷികളാക്കിയാണ് ഹർജി. ഫോൺവിളികളുടെ വിശദാംശങ്ങൾ ഭരണാഘടനാ വിരുദ്ധമാണെന്നും ശേഖരിക്കുന്നതിൽ നിന്ന് വിലക്കണമെന്നും ഹർജിയിൽ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നിയമനടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ തന്നെ രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. അതേസമയം കോണ്ടാക്ട് ട്രേസിംഗ് എളുപ്പമാക്കാനാണ് ഫോൺ രേഖകൾ ശേഖരിക്കുന്നതെന്നാണ് പൊലീസ് പറഞ്ഞത്. രോഗം സ്ഥിരീകരിച്ചതിന് മുമ്പുള്ള പത്ത് ദിവസത്തെ ഫോൺകോൾ വിവരങ്ങൾ നൽകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ആരെയെല്ലാമാണ് വിളിച്ചതെന്നും അവരുടെ ടവർ ലോക്കേഷനുമാണ് ശേഖരിക്കുന്നത്. നിലവിൽ സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല പൊലീസിനാണ്.   

content highlights: Ramesh Chennithala filed a petition against collecting covid patients phone call details