കരിപ്പൂരിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

10 persons covid possitive who involved in karipur rescue operation

കരിപ്പൂർ വിമനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കൊവിഡ്. കൊണ്ടോട്ടി നഗരസഭാ പരിധിയിലെ 10 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. നെടിയിരുപ്പിൽ ആറ് പേർക്കും കൊണ്ടോട്ടിയിൽ നാല് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിമാന അപകടം നടക്കുമ്പോൾ കൊണ്ടോട്ടി കണ്ടെയിൻ്റെമെന്റ് സോൺ ആയിരുന്നു. രക്ഷാ പ്രവർത്തനത്തിന് പിന്നാലെ എല്ലാവരും ക്വാറൻ്റൈനിൽ പ്രവേശിച്ചിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. രക്ഷാ പ്രവർത്തനത്തിനെത്തിയ മലപ്പുറം കളക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ പ്രവർത്തകർ കൊണ്ടോട്ടിയിൽ ക്യാമ്പ് ചെയ്ത് പരിശോധന നടത്തുന്നുണ്ട്. കോഴിക്കോട്ടെ വിവിധ ആശുപത്രികളിലായി 49 പേരും മലപ്പുറത്തെ ആശുപത്രികളിലുമായി 20 പേരുമാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. 11 പേരുടെ നില ഗുരുതരമാണ്.

Content Highlights; 10 persons covid possitive who involved in karipur rescue operation