രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു

Coronavirus Live Updates: India's Covid-19 tally crosses 27-lakh mark

24 മണിക്കൂറിനിടെ രാജ്യത്ത് 55079 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2702743 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 673166 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. പുതുതായി 876 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണ സംഖ്യ 51797 ആയി. 1977780 പേരാണ് ഇതുവരെ രോഗമുക്തരായത്. 73.18 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

മഹാരാഷ്ടയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ആകെ രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു. 20265 മരണമാണ് ഇതുവരെ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിൽ മൂന്നര ലക്ഷം കൊവിഡ് കേസുകളാണുള്ളത്. ആന്ധ്രയിൽ മൂന്ന് ലക്ഷത്തോളം ആളുകൾക്കും കർണാടകയിൽ രണ്ടര ലക്ഷം ആളുകൾക്കുമാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

Content Highlights; Coronavirus Live Updates: India’s Covid-19 tally crosses 27-lakh mark