ആഭ്യന്തരമന്ത്രി അമിത് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Union Home Minister Amit Shah admitted to AIIMS for chest infection treatment, condition stable

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചു. നെഞ്ചിൽ അണുബാധയെ തുടർന്നാണ് എയിംസിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെയും കൊവിഡ് ചികിത്സയിലായിരുന്നു അദ്ധേഹം. ആഗസ്റ്റ് 14 നായിരുന്നു കൊവിഡ് ഫലം നെഗറ്റീവായത്. എന്നാൽ കുറച്ചു ദിവസം കൂടി ഹോം ഐസോലോഷനിൽ തുടരണമെന്നാണ് ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശാരീരികാസ്വസ്ഥങ്ങൾ നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Content Highlights; Union Home Minister Amit Shah admitted to AIIMS for chest infection treatment, condition stable