മോദിയും അമിത് ഷായും ഇന്ന് അസം സന്ദർശിക്കും; സിഎഎ വിരുദ്ധ സമരക്കാരെ ക്രൂരമായി അടിച്ചമർത്തി പോലീസ്

Assam Anti-CAA Protests Face Police Crackdown Ahead Of PM Modi's Visit

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് അസം സന്ദർശിക്കാനിരിക്കെ അസമിലെ സിഎഎ വിരുദ്ധ സമരക്കാരെ ക്രൂരമായി അടിച്ചമർത്തി പോലീസ്. കേന്ദ്ര സർക്കാരിന്രെ വിവാദമായ പൌരത്വ നിയമത്തിനെതിരെ റാലി നടത്തിയ ഓൾ സ്റ്റുഡന്റസ് യൂണിയൻ ആക്ടിവിസ്റ്റുകൾക്ക് നേരെയാണ് അസം പോലീസിന്റെ നടപടി.

നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അസമിലെ വ്യത്യസ്ത ജില്ലകളിലായി ടോർച്ച് ലൈറ്റ് കത്തിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. സോണിത്പുർ ജില്ലയിലെ തേസ്പൂരിൽ സമരക്കാരും പോലീസും തമ്മിലുള്ള സംഘർഷം അക്രമാസക്തമായി പോലീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് സോണിത്പുരിഷ ഓൾ അസം സ്റ്റുഡന്റസ് യൂണിയൻ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

മോദിയും അമിത് ഷായും അസം സന്ദർശിക്കാനൊരുങ്ങുന്നു എന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പൌരത്വ നിയമങ്ങൾക്കെതിരെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാൻ ഓൾ അസം സ്റ്റുഡന്റസ് യൂണിയൻ തീരുമാനിച്ചത്.

Content Highlights; Assam Anti-CAA Protests Face Police Crackdown Ahead Of PM Modi’s Visit