ന്യൂഡല്‍ഡഹി: രാജ്യത്ത് രണ്ട് ദിവസമായി കുറഞ്ഞു നിന്നിരുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,531 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 1092 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52,889 ആയി. രാജ്യത്ത് ആദ്യമായാണ് ഒരു ദിവസത്തില്‍ ആയിരത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യത്ത് ആകെ 27,67,274 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 6,76,514 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 20,37,871 പേര്‍ രോഗമുക്തരായി. 3,17,42,782 സാമ്പിളുകള്‍ ഇതുവരെ രാജ്യത്ത് പരിശോധിച്ചെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.
അതേസമയം, കൊറോണ വൈറസിന്റെ പ്രധാന വാഹകര്‍ ചെറുപ്പക്കാരാണെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്. ചെറുപ്പക്കാര്‍ക്ക് രോഗബാധയുണ്ടാകുന്നെങ്കിലും രോഗ ലക്ഷണം പ്രകടിപ്പിക്കാത്തത് ആശങ്കയുണ്ടാക്കുന്നതായും ലോകാരോഗ്യ സംഘടന പറഞ്ഞു.
Content Highlight: 1,092 Fatalities in 24 Hours Take India’s Death Toll to 52,889, Cases at 27.6 Lakh